പള്ളുരുത്തി: ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന തണൽ ഭവന പദ്ധതിയിലെ നാല് വീടുകളുടെ താക്കോൽ ദാനം സ്പീക്കർ എ.എം.ഷംസീർ നിർവഹിച്ചു. റീബിൽഡ് ചെല്ലാനം പദ്ധതിയുടെ ഭാഗമായി പത്ത് വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ഹൈബി ഈഡൻ എം.പി പ്രഖ്യാപിച്ചിരുന്നു. അതിൽ ആറ് വീടുകൾ നേരത്തെ കൈമാറിയിരുന്നു. അവശേഷിച്ച നാല് വീടുകളുടെ താക്കോൽ ദാനമാണ് നടന്നത്. ആസ്റ്റർ ഡി എം. ഫൗണ്ടേഷനാണ് 10 വീടുകളുടെയും പകുതി തുക അനുവദിച്ചത്.
ചടങ്ങിൽ ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. ജോസഫ്, വൈസ് പ്രസിഡന്റ് അനില സെബാസ്റ്റിൻ,ആസ്റ്റർ ഡി എം. ഫൗണ്ടേഷൻ എ.ജി.എം ലത്തീഫ് കാസിം, ആസ്റ്റർ ഹോസ്പിറ്റൽസ് റീജിയിണൽ ഡയറക്ടർ ഫർഹാൻ യാസീൻ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ആശ സുനിൽ, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ബീച്ച് സൈഡ് പ്രസിഡന്റ് സിജോ ജോസ്, കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.കൃഷ്ണൻ, ഇന്തോനേഷ്യൻ കേരള സമാജം പ്രതിനിധി ഷോബി തോമസ്, സെന്റ് തെരാസസ് കോളേജ് മാനേജർ ഡോ.സിസ്റ്റർ വിനീത തുടങ്ങിയവർ സംസാരിച്ചു.