she-lodge
കൊച്ചി കോർപ്പറേഷന്റെ ഷീ ലോഡ്ജ്@കൊച്ചിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹി​ക്കുന്നു. മേയർ അഡ്വ. എം. അനിൽകുമാർ സമീപം

കൊച്ചി​: എറണാകുളം നോർത്ത് പരമാര റോഡിൽ കൊച്ചി കോർപ്പറേഷന്റെ ഷീ ലോഡ്ജ്@കൊച്ചിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.

മേയർ അഡ്വ. എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷീബ ലാൽ, പ്രിയ പ്രശാന്ത്, വി.എ.ശ്രീജിത്ത്, പി.ആർ.റെനീഷ്, എം.എച്ച്.എം അഷറഫ്, ടി.കെ. അഷറഫ്, ലൈല ദാസ്, കൗൺസിലർമാരായ മനു ജേക്കബ്, ആന്റണി കുരീത്തറ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ബെൻഡിക്ട് ഫെർണാണ്ടസ്, മേഴ്‌സി, നഗരസഭാ സെക്രട്ടറി വി.പി.ഷിബു തുടങ്ങിയവർ സംസാരിച്ചു.