 
തോപ്പുംപടി:കരുവേലിപ്പടി ആശുപത്രിയിലെ ഒ.പിയിൽ മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക കൗണ്ടർ പ്രവർത്തിക്കാത്തതിലും ഡോക്ടർമാർ ഡ്യൂട്ടിക്കെത്താൻ വൈകുന്നതിലും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിലും പ്രതിഷേധിച്ച് മഹാത്മ സാംസ്‌കാരിക വേദി പ്രവർത്തകർ സൂപ്രണ്ടിനെ ഘൊരാവോ ചെയ്തു. പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന സൂപ്രണ്ടിന്റെ ഉറപ്പിനെ തുടർന്ന് പ്രവർത്തകർ സമരം അവസാനിപ്പിച്ചു. ഷമീർ വളവത്തിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ കെ.ബി.സലാം, സുജിത് മോഹൻ,റിയാസ് ഷെരിഫ്, മുജിബ് കൊച്ചാങ്ങാടി, ആർ.ബഷിർ, സംജാത് ബഷിർ, ഇ.എ.ഹാരിസ്, അസിസ് ഇസാഖ് സേട്ട്, സുനിത ഷമീർ, ജസ്‌മിൻ റഫീഖ്, പ്രീതി ജിപ്സൺ, സനിൽ ഈസ, റിനീഷ് എന്നിവർ പങ്കെടുത്തു.