
കോതമംഗലം: കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ നേര്യമംഗലം ഗവ.വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.കെ.ദാനി, വി.എസ് രവികുമാർ ,ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, ബ്ലോക്ക് മെമ്പർ കണ്ണൻ, ബാങ്ക് പ്രസിഡന്റ് കെ.പി.മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.