പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ കുന്നുകര പഞ്ചായത്തിന്റെ സഹകരണത്തോടെ ലഹരിവിമുക്ത പഞ്ചായത്ത് പദ്ധതി നാളെ തുടങ്ങും. വൈകിട്ട് മൂന്നിന് ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ഹൈബി ഈഡൻ എം.പി പദ്ധതി ഉദ്ഘാടനവും റോഡ്ഷോ ഫ്ളാഗ്ഓഫും നിർവഹിക്കും. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷത വഹിക്കും.