കുറുപ്പംപടി : ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന ജീവനക്കാരുടെ ക്ഷാമബത്തയും ഏൺഡ് ലീവ് സറണ്ടർ ആനുകൂല്യങ്ങളും മുടങ്ങിക്കടക്കുന്നതിൽ പ്രതിഷേധിച്ചും 4000ലധികം തസ്തികകൾ ഉടൻ നികത്തണമെന്നും ആവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻപെരുമ്പാവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധിച്ചു. പെരുമ്പാവൂർ ഡിവിഷൻ പ്രസിഡന്റ് എൽദോ പോളിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിവിഷൻ സെക്രട്ടറി സാബു എൻ.പി. സ്വാഗതം സഖാവ് അലി എൻ.എം ആശംസകൾ യോഗത്തിൽ എറണാകുളം ജില്ലാ പ്രസിഡന്റ് , റോയ് പോൾ സംസാരിച്ചു. സജീവ്.ഏ.ജി നന്ദി അറിയിച്ചു.