കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണമന്ദിരത്തിൽ ജെ.ഡി.സി, എച്ച്.ഡി.സി കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. സർക്കിൾ സഹകരണ യൂണിയന്റെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ.ശിവൻ, അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.സുനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.