t
ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഒഫ് തൃപ്പൂണിത്തുറ (ഫാസ്റ്റ്) യുടെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവ്വഹിക്കുന്നു.

തൃപ്പൂണിത്തുറ: ഫൈൻ ആർട്‌സ് സൊസൈറ്റി ഒഫ് തൃപ്പൂണിത്തുറയുടെ (ഫാസ്റ്റ്) ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ കലാപരമായ കാര്യങ്ങൾകൂടി ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഫാസ്റ്റിന്റെ ലോഗോ പ്രകാശനം കെ.ബാബു എം.എൽ.എ നിർവഹിച്ചു. അവതരണ ഗാനം സംഗീതസംവിധായകൻ ബിജിബാൽ പ്രകാശനം ചെയ്തു. അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മനസ്വി പോറ്റി,ദേശീയ ഗെയിംസിൽ സ്വർണം നേടിയ എസ്. ഭാവിക എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ രമ സന്തോഷ്, നഗരസഭാ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ, നഗരസഭാ കൗൺസിലർമാരായ പി.കെ.പീതാംബരൻ, കെ.വി.സാജു, മുനിസിപ്പൽ സെക്രട്ടറി എച്ച്.അഭിലാഷ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ.പീതാംബരൻ, ഫാസ്റ്റ് സെക്രട്ടറി സി.ബി വേണുഗോപാൽ, ഫാസ്റ്റ് കമ്മിറ്റി അംഗം മുരളി കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.