
ആലുവ: ആലുവ കെ.എസ്.ആർ.ടി.സി സമുച്ചയ നിർമ്മാണം മൂന്ന് വർഷമായിട്ടും പൂർത്തിയാക്കാത്തതിനെതിരെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ എഡ്രാക്ക് ആലുവ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റാൻഡിന് മുമ്പിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് പ്രസിഡന്റ് കെ.എം. ജമാലുദീൻ അദ്ധ്യക്ഷത വഹിച്ചു. എഡ്രാക്ക് ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു, ജനറൽ സെക്രട്ടറി പി.സി. അജിത്ത്കുമാർ, കെ. ജയപ്രകാശ്, വി.ഡി. രാജൻ, പി.സി. സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.