
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ 40 ഏക്കറോളം വരുന്ന കട്ടേപ്പാടത്ത് നെൽകൃഷിയുടെ വിത്ത് വിതയ്ക്കൽ ഉത്സവം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർഅലി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, കൃഷി ഓഫീസർ അരുൺ പോൾ എന്നിവർ സംസാരിച്ചു.
ചൂർണിക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പാടശേഖരസമിതി എന്നിവ കുട്ടനാടൻ കർഷകരുടെ സഹായത്തോടെയാണ് കട്ടേപ്പാടത്ത് കൃഷിചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സഹായവുമുണ്ട്. മുണ്ടകൻ സീസൺ ആരംഭിച്ചതിന്റെ മുന്നോടിയായി മൂന്നാഴ്ച് മുമ്പ് കട്ടേപ്പാടത്ത് നിലമൊരുക്കി. ഉമ നെൽ വിത്താണ് വിതച്ചത്.