
കിഴക്കമ്പലം: ഞാറളളൂർ ബത്‌ലഹേം ദയറാ സ്‌കൂളിൽ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് ക്ളാസ് മുറികൾ നിർമ്മിച്ചത്. അങ്കമാലി ഭദ്റാസനാധിപൻ യൂഹാനോൻ മോർ പോളികാർപ്പോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ലാപ്‌ടോപ്പ്, പ്രൊജക്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ അടങ്ങിയതാണ് സ്മാർട്ട് ക്ലാസ് മുറികൾ.ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, പി.ടി.എ വൈസ് പ്രസിഡന്റ് വി.എസ് ഷിഹാബ്, എക്‌സിക്യുട്ടീവ് അംഗം എം.കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.