tv-pradheesh

നെടുമ്പാശേരി: ജീവിതശൈലിരോഗങ്ങൾ നിർണയിക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി നെടുമ്പാശേരി മേഖല മർക്കന്റൈൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂവത്തുശേരി യൂണിറ്റിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രതീഷ് ഉദ്ഘാടനം ചെയ്തു.

കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഫൈബ്രോസ്‌കാൻ കരൾരോഗ നിർണയക്യാമ്പ് സംഘടിപ്പിച്ചത്. ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ഡോ. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. പാറക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയ്‌സി ടോമി അദ്ധ്യക്ഷയായിരുന്നു. മർക്കന്റൈൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ, ഷാജു സെബാസ്റ്റ്യൻ,അനു ലോനച്ചൻ, പ്രിൻസ് ഫ്രാൻസിസ്, പി.പി. ശ്രീവത്സൻ, ഐ.ഡി. ജിമ്മി എന്നിവർ പ്രസംഗിച്ചു.