ptra

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹ്യമേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ ഹേമലത രവി അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് സിനി ജോയ്, സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷന്മാരായ ബിന്ധു ജയൻ , മാത്യൂസ് കുമ്മണ്ണൂർ, അഡ്വ.ബിജു കെ. ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ റെജി, പഞ്ചായത്ത് അംഗങ്ങളായ നിഷ സജീവ്, ജിംസി മേരി വർഗീസ്, സംഗീത ഷൈൻ, എം.വി. ജോണി, ടി.വി.രാജൻ,​ ശോഭന സലീപൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസർ ഷൈൻ ​ടി. മണി തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാമൂഹ്യമേളയിൽ വിവിധ തരത്തിലുള്ള മത്സരങ്ങൾ, കാർഷിക വിപണന മേളകൾ ഉത്പന്ന പ്രദർശനങ്ങൾ എന്നിവയുണ്ടാകും.