goldel

മട്ടാഞ്ചേരി: വീടിന്റെ മട്ടുപ്പാവിലെ വലയിൽ കുടുങ്ങിയ സ്വർണ നിറമുള്ള മൂങ്ങയെ പക്ഷി പ്രേമിയായ വേണുഗോപാൽ പൈ രക്ഷിച്ചു. പറവാനമുക്ക് എ.എം ക്രോസ് റോഡിൽ സൻജീവ് മല്ലയുടെ വീട്ടിലെ മട്ടുപ്പാവിലെ വലയിലാണ് ഇന്നലെ സ്വർണ വർണച്ചിറകുള്ള മൂങ്ങ കുടുങ്ങിയത് . രാവിലെ മട്ടുപ്പാവിലെത്തിയ വീട്ടുകാർ മൂങ്ങയുടെ കരച്ചിൽ കേട്ടാണ് ശ്രദ്ധിച്ചത്. തുടർന്ന് ഇവർ മൂങ്ങ കുടുങ്ങിയ വിവരം വേണുഗോപാലിനെ അറിയിച്ചു. അദ്ദേഹമെത്തി മൂങ്ങയെ രക്ഷപ്പെടുത്തി. അവശനിലയിലായ മൂങ്ങയ്ക്ക് വെള്ളം നൽകിയ ശേഷമാണ് പറത്തിവിട്ടത്.