ആലുവ: ആലുവ താലൂക്കിൽ അനർഹമായി മുൻഗണന റേഷൻകാർഡ് വാങ്ങിയ 26 പേർക്കെതിരെ 'ഓപ്പറേഷൻ യെല്ലോ" പരിശോധനയുടെ ഭാഗമായി നടപടിയെടുത്തെന്ന് താലൂക്ക് സപ്ളൈ ഓഫീസർ അറിയിച്ചു.
44,761 രൂപ പിഴ ഈടാക്കുകയും 60,156 രൂപ പിഴ ഒടുക്കുന്നതിനായി കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. 1,000 ചതുരശ്രഅടിയിൽ അധികം വിസ്തൃതിയിലുള്ള വീടുള്ളവർ, നാല് ചക്രവാഹനം സ്വന്തമായുള്ളവർ, 25,000 രൂപയിൽ അധികം മാസ വരുമാനമുള്ളവർ, വിദേശത്ത് ജോലിയുള്ളവർ എന്നീ വിഭാഗത്തിൽ പെട്ടവർക്കെതിരെയാണ് നടപടി.