തൃപ്പൂണിത്തുറ: തെരുവു നായ്ക്കൾക്ക് സമ്പൂർണ്ണ വാക്സിനേഷൻ പരിപാടിയ്ക്ക് തൃപ്പൂണിത്തുറ നഗരസഭയിൽ തുടക്കം കുറിച്ചു.

നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ.ബെന്നി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ.പ്രദീപ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, കൗൺസിൽമാരായ കെ.വി. സാജു, പി.കെ. പീതാംബരൻ, നഗരസഭ സെക്രട്ടറി എച്ച്.അഭിലാഷ് കുമാർ, വാക്സിനേഷന് ആവശ്യമായ കിറ്റുകൾ സൗജന്യമായി നൽകിയ റോട്ടറി ക്ലബ് ഒഫ് തൃപ്പൂണിത്തുറ റോയൽ ഭാരവാഹികളായ ബാലൻ രാമചന്ദ്രൻ, നീന നായർ, രഘു ബാലകൃഷ്ണൻ, വർഗീസ് കളരിക്കൽ എന്നിവർ സംസാരിച്ചു.

വാർഡ് കൗൺസിലർമാർ, മുൻസിപ്പൽ എൻജിനിയർ, ഹെൽത്ത് സൂപ്പർവൈസർ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവർ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് താലൂക്ക് ആശുപത്രി കോമ്പൗണ്ടിലും പോലീസ് സ്റ്റേഷൻ വളപ്പിലും നായകൾക്കുള്ള വാക്സിനേഷൻ പരിപാടിക്ക് തുടക്കം കുറിച്ചു.