തൃക്കാക്കര: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ 150 കിലോ നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടികൂടി.കാക്കനാട് ഇടച്ചിറയിലെ ന്യൂ റാണ മാർട്ട്, ന്യൂ ഹർഷ ദാബ ,സി.എം മാർട്ട്, ഫ്രൈ ചായ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. 40,000 രൂപ പിഴ ഈടാക്കി. നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ഉള്ളംപള്ളി പറഞ്ഞു. മുനിസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സിജു, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജികുമാർ,താരിഫ് ഇബ്രാഹിം, അബ്ദുൾസത്താർ, ജെന്നി ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.