ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽ കമ്മിറ്റി യോഗം ചേരുന്നതിലെ കാലതാമസത്തെ തുടർന്ന് ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒന്നരമാസമായി ജനറൽ കമ്മിറ്റി കൂടിയിട്ടില്ല. തെരുവ് വിളക്ക് പ്രശ്നവും മാലിന്യ പ്രതിസന്ധികളും ചർച്ച ചെയ്യാനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ ആരോപിച്ചു. യു.ഡി.എഫ് അംഗങ്ങൾ അടിയന്തരമായി കമ്മിറ്റി വിളിച്ച് ചേർക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് നോട്ടീസ് നൽകി. പഞ്ചായത്ത് രാജ് നിയമപ്രകാരം മാസത്തിൽ ഒരിക്കൽ ജനറൽ കമ്മിറ്റി ചേരണം. അത് പാലിക്കാത്തതിനാൽ പരാതി നൽകാനും പ്രതിപക്ഷ നീക്കമുണ്ട്.