photo

വൈപ്പിൻ: ഞാറക്കൽ പഞ്ചായത്തിൽ മൂന്നാഴ്ചയായുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരംതേടി പഞ്ചായത്ത് അംഗങ്ങളും സംഘടനാ പ്രതിനിധികളും മാലിപ്പുറം വാട്ടർ അതോറിറ്റി അസി. എൻജിനിയർ ഓഫീസ് ഉപരോധിച്ചു. പ്രശ്‌ന പരിഹാരത്തിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ ചെറിയാൻ വാളൂരാൻ, എ. പി. ലാലു, രാജി ജിഘോഷ്‌കുമാർ, ആന്റണി നെൽസൺ, ജോളി ചാണയിൽ, ബാലാമണി ഗിരീഷ്, വാസന്തി സജീവൻ, ആഷ പൗലോസ്, പ്രീതി ഉണ്ണിക്കൃഷ്ണൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി മേഴ്‌സി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.