photo
പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌ക്കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ക്ലബ് ബുൾബുൾ, ബണ്ണീസ് എന്നീ യൂണിറ്റുകളുടെനേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ റാലി

വൈപ്പിൻ: കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരിക്കെതിരെ സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ക്ലബ് ബുൾബുൾ, ബണ്ണീസ് എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ കേഡറ്റുകൾ ലഹരി വിരുദ്ധ റാലി നടത്തി. മുനമ്പം പ്രിൻസിപ്പൽ എസ്.ഐ. ശശികുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. പി.വി. റാണി, ടി.എസ്. നവനീത്, നിമ്മി ജോയ്, ഫസീല ഹനാൻ, സി.എ. മിനി എന്നിവർ സംസാരി​ച്ചു.