aisha

മൂവാറ്റുപുഴ: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നിരപ്പ് ഒഴുപാറ പ്ലാക്കുടി ഷെഫീഖിന്റെ മകൾ ഐഷ മറിയം (11 മാസം) മരിച്ചു. ഇന്നലെ രാവിലെയാണു സംഭവം. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കം നടത്തി. മാതാവ്: അൻസി. സഹോദരങ്ങൾ: അമാൻ, അമീൻ.