മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേത്യത്വത്തിൽ വയോജന സംഗമവും സാമൂഹ്യ മേളയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഒ .പി ബേബി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഹേമ സനൽ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി അബ്രാഹാം മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമ രാമകൃഷ്ണൻ, ബിനി ഷൈമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്ജ്, ക്ഷേമകാര്യ സമിതി സ്ഥിരം അദ്ധ്യക്ഷ ജിഷ ജിജോ, വാർഡ് മെമ്പർമാരായ ഷൈനി മുരളി, അജി സാജു, ഷിജി മനോജ്, സിജി ഷാമോൻ, ആയുഷ് മാൻ ഭവ മെഡിയ്ക്കൽ ഓഫീസർ ടി. എസ് .ശ്രീലേഖ, കമ്യൂണിറ്റി കൗൺസിലർ ആര്യ ദേവി സി.ഡി.എസ് അക്കൗണ്ടൻറ് രേഖ രാജു എന്നിവർ പങ്കെടുത്തു. തുടർന്ന് ആയുഷ് മാൻ ഭവയുടെ നേത്യത്ത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, രക്തപരിശോധന വിവിധ കലാ കായിക മത്സരങ്ങളുമുണ്ടായി. കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ബുധനും വ്യാഴവും സാമൂഹ്യ മേള, കുടുംബശ്രീ സംരഭകരുടെ ഉല്പന്ന പ്രദർശന വിപണന മേളയും നടക്കും.