ചോറ്റാനിക്കര:ചോറ്റാനിക്കര ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ 'നമ്മൾ ലഹരിക്കെതിരെ കേരളം' പരിപാടിയുടെ ഭാഗമായി ബോധവത്കരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച യോഗം പ്രസിഡന്റ് എം.ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു. ചോറ്റാനിക്കര എസ്.എച്ച്.ഒ കെ.പി.ജയപ്രസാദ് അധ്യക്ഷത വഹിച്ചു. എഡ്രാക് എറണാകുളം ജില്ലാ സെക്രട്ടറി പി.സി.അജിത്കുമാർ സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ റാലിയും നടത്തി. സെന്റ് മേരീസ് ഹൈസ്കൂൾ തലക്കോട്, ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും വിദ്യാർത്ഥികളും പങ്കെടുത്തു. റാലിക്കുശേഷം ലഹരിവിരുദ്ധ ബഹുജന സംഗമവും എസ്.പി.സിയുടെ നേതൃത്വത്തിൽ റോഡ് ഷോയും നടന്നു. സി.ഐ ജയപ്രസാദ് ലഹരി വിമുക്ത സന്ദേശം നൽകി. പഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷൻ കെ.കെ.സിജു, ലതാ ഭാസി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂലിയറ്റ് ടി.ബേബി, കെ.കെ.അജി, പഞ്ചായത്ത് അംഗങ്ങളായ പി.വി.പൗലോസ്, പ്രകാശൻ ശ്രീധരൻ, ജിൻസി രവി, ലൈജു ജനകൻ തുടങ്ങിയവർ പങ്കെടുത്തു.