cricket

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) കോർപ്പറേറ്റ് ക്രിക്കറ്റ് ലീഗ് 15,16 തിയതികളിൽ കളമശേരി പാർക്ക് വേയിൽ നടക്കും. ഇൻഡോർ ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ എട്ടുപേരടങ്ങുന്ന 18 ടീമുകൾ പങ്കെടുക്കും. 15ന് രാവിലെ എട്ടിന് ബി.സി.സി.ഐ മുൻ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ ടി.സി.മാത്യു ഉദ്ഘാടനം ചെയ്യും. 16ന് വൈകിട്ട് ആറിനാണ് ഫൈനൽ.

മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ.

ആറര പതിറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.