
കൊച്ചി: പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ 17-ാമത് സംസ്ഥാന സമ്മേളനം 15ന് എറണാകുളത്ത് നടക്കും.
കച്ചേരിപ്പടി ആശിർഭവനിൽ രാവിലെ 9.35ന് സംസ്ഥാന പ്രസിഡന്റ് ടി.പി. ഉണ്ണിക്കുട്ടി പതാക ഉയർത്തും. തുടർന്ന് മന്ത്രി പി.രാജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, കൊച്ചി മേയർ എം. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. ഉച്ചയ്ക്ക് 12ന് പ്രതിനിധി സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹീംകുട്ടി എന്നിവർ സംബന്ധിക്കും.