1

മട്ടാഞ്ചേരി: ജ്യൂ ടൗൺ നിർവാണ ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രപ്രദർശനം ചിത്രകാരൻ മൊപസങ്ങ് വാലത്ത് ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് നെട്ടൂർ, അവിനാശ് മാത്യു എന്നിവർ പങ്കെടുത്തു. ശ്രീകാന്ത് നെട്ടൂർ കോ ഓർഡിനേറ്റ് ചെയ്യുന്ന പ്രദർശനത്തിൽ അനിത പോൾ, സുദർശൻ തിരൂർ, ഡോ.എ.സുധീർ, അരുൺ രാജ് , എസ്.ശരത്, ബിനുമതി ദേവാനന്ദ് , ഡിപിൻ ദാസ്, ജയ് പി.ഈശ്വർ, രാജേഷ് സാം മാത്യു, സുരേഷ് ഉണ്ണി എന്നീ ചിത്രകാരൻമാരാണ് പങ്കെടുക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ,​ മനുഷ്യരിലെ നൈമിഷിക മാറ്റങ്ങൾ, സാധാരണക്കാരുടെ ജീവിതം തുടങ്ങിയവ വിഷയമായിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാണ് പ്രദർശന സമയം. 17ന് സമാപിക്കും.