ഫോർട്ടുകൊച്ചി: റോ-റോ ജെട്ടിയിൽ പുതുതായി സ്ഥാപിച്ച വഴിവിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. സമീപത്തെ കടകളിലെ വെളിച്ചമാണ് യാത്രികർക്ക് ഏക ആശ്രയം. സന്ധ്യയായാൽ ഇവിടെ ഇരുട്ടാണ്. നിരവധി ജോലിക്കാരും വിദ്യാർത്ഥികളും കടന്നുപോകുന്ന ഈ ഭാഗത്ത് അടിയന്തരമായി ലൈറ്റ് സ്ഥാപിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.