മൂവാറ്റുപുഴ: ദക്ഷിണകേരള ലജ്‌നത്തുൽ മുഅല്ലിമീൻ മൂവാറ്റുപുഴ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നബിദിന റാലിയുടെയും സമ്മേളനത്തിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ റ്റി.എം.അലി ബാഖവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രാവിലെ 9ന് കാലാമ്പൂർ സെൻട്രൽ ജുമാമസ്ജിദ് അങ്കണത്തിൽ നിന്നും സന്ദേശ റാലി ആരംഭിക്കും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് വൈകിട്ട് 5 ന് പായിപ്ര കവലയിൽ സമാപിക്കും. നാളെ വൈകിട്ട് 4.30ന് പെരുമറ്റം വലിയുപ്പാപ്പ മഖാമിന്റെ പരിസരത്ത് നിന്നും ആരംഭിക്കുന്ന നബിദിന റാലി പടിഞ്ഞാറെ പുന്നമറ്റത്ത് സമാപിക്കും. തുടർന്ന് മീലാദ് സമ്മേളനം ഡോ.മാത്യു കുഴലനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ടി​.എം.അലി ബാഖവി അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുത്തുകോയ തങ്ങൾ ബാഫഖി ദുആ സമ്മേളനത്തിന് നേതൃത്വം നൽകും. സ്വാഗത സംഘം ഖജാൻജി ഇസ്മയിൽ റഷാദി ലഹരിക്കെതിരെ പ്രമേയം അവതരിപ്പിക്കും.വാർത്താസമ്മേളനത്തിൽ കെ.പി.മുഹമ്മദ് തൗഫീഖ് മൗലവി, ഇ.എ.ഫസലുദ്ദീൻ മൗലവി, എം.എം.അബ്ദുൽകരീം മൗലവി, ജലീൽ ബാഖവി എന്നിവർ പങ്കെടുത്തു.