kspta

കൊച്ചി: സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിലും രാത്രിയെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ അദ്ധ്യാപകർക്ക് നിശ്ചയിക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കില്ലെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന കമ്മിറ്റി അറിയിച്ചു.

ഐ.ടി പരിശീലനം രാത്രിയിൽ നടത്തണമെന്ന പിടിവാശിയാണ് എസ്.എസ്.കെയിൽ ഡെപ്യൂട്ടേഷനിലും കരാർ വ്യവസ്ഥയിലും നേതൃസ്ഥാനത്തെത്തിയ ചിലർക്കുള്ളത്. ഇത്തരം തീരുമാനങ്ങൾക്കെതിരെ സമരപരിപാടികൾ ആവിഷ്‌ക്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ കെ. അബ്ദുൾ മജീദ്, കെ.എൽ.ഷാജു, ഷാഹിദ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.