
നെടുമ്പാശേരി: ടൂറിസ്റ്റ് ബസ് വ്യവസായത്തെ തകർക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ എറണാകുളം, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും മോട്ടോർ വാഹന വകുപ്പ് - ട്രാൻസ്‌പോർട്ട് കമ്മിഷണർ വിളിച്ച നെടുമ്പാശേരിയിലെ യോഗ സ്ഥലത്തേക്ക് ഇന്ന് മാർച്ച് നടത്തും.
കോൺട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ ഉദ്ഘാടനം ചെയ്യും. രാജു വട്ടച്ചാനിക്കൽ അദ്ധ്യക്ഷത വഹിക്കും. മനോജ് കൈമൾ, റിജാസ്, അനൂപ് മഹാദേവ, ജിജോ അഗസ്റ്റിൻ, ബിബിൻ ഷാജൻ, വർഗീസ് ട്രൂവേ, അജീഷ് ലാവണ്യ, ശരത്ത് ജി നായർ എന്നിവർ സംസാരിക്കും.