തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ കണ്ടനാട് പാടശേഖരത്തിൽ കൊയ്ത്തുത്സവം നടത്തി. കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി,​ കൃഷി ഓഫീസർ സീനു ജോസഫ്,​ അസിസ്റ്റന്റ് കൃഷി ഓഫീസർ പി.എസ്. സലിമോൻ എന്നിവർ സംസാരിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ടി.കെ.ജയചന്ദ്രൻ, സുധാ നാരയണൻ, മിനി പ്രസാദ്, വാർഡ് അംഗം ആൽവിൻ സേവ്യർ, സോമിനി സണ്ണി, ബിനു ജോഷി, ആനി അഗസ്റ്റിൻ, നിഷ ബാബു, സ്മിത ജ്യോതിഷ്, കേരഗ്രാമം കൺവീനർ ടി.കെ.ബാബു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, പ്രകാശൻ പാലാഴി, വികസന സമിതി അംഗങ്ങൾ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്കൂൾ നേച്ചർ ക്ലബ് വിദ്യാർത്ഥികൾ, കാർഷിക കർമ്മസേനയുടെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.