മട്ടാഞ്ചേരി:കൊച്ചിൻ വികസന വേദിയുടെ കാരുണ്യ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണത്തിനുള്ള പച്ചക്കറി നൽകുന്ന പദ്ധതിക്ക് തുടക്കം.ആദ്യ ഘട്ടത്തിൽ മൂന്ന് വിദ്യാലയങ്ങളിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം വീതമാണ് പച്ചക്കറി നൽകുന്നത്.ഫോർട്ട്കൊച്ചി സെൻട്രൽ കൽവത്തി സർക്കാർ എൽ.പി സ്കൂളിൽ സംഘടന രക്ഷാധികാരി ടി.യു. ഫൈസൽ പി.ടി.എ പ്രസിഡന്റ് ഫൗസിയ മുഹമ്മദിന് പച്ചക്കറി നൽകി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ബാർബര സെബാസ്റ്റ്യൻ, കെ.ബി ജബ്ബാർ എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി എം.എ.എസ്.എസ്‌‌.എൽ.പി സ്കൂളിൽ കെ.ബി അഷറഫ് പച്ചക്കറി കൈമാറി. അബ്ദുൽ ഖാദർ ജബ്ബാർ,ബി.ഇക്ബാൽ എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി ഹാജീസ ഹാജീ മൂസ മെമ്മോറിയൽ ഹൈസ്കൂളിൽ പ്രസിഡന്റ് ഇന്ദു ജ്യോതിഷ് അധ്യാപിക എം.സിന്ധുവിന് പച്ചക്കറി കൈമാറി. കെ.ബി. അഷറഫ്,അബ്ദുൽ ഗനി സ്വലാഹി എന്നിവർ സംസാരിച്ചു.