r
രായമംഗലം ഗ്രാമപഞ്ചായത്തില്‍ വിവിധ പദ്ധതികൾ ദിവസം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണണൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ വയോജനങ്ങൾക്കായി നടപ്പിലാക്കിയ സഞ്ചരിക്കുന്ന ആശുപത്രിക്കായി പ്രണവം ചാരിറ്റബിൾ ട്രസ്റ്റ് എറണാകുളം സംഭാവന നൽകിയ വാഹനം രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് പഞ്ചായത്ത് ഓഫീസിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡൻറ് എൻ.പി.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി എം.പി. ബെന്നി ബഹനാൻ മുഖ്യാതിഥിയായിരുന്നു. ലൈഫ് ഭവനപദ്ധതിക്കായി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിൻറെ ഭാഗമായി ബോബി ജോർജ്ജ്, പരത്തുവയലിൽ സംഭാവന ചെയ്ത ഭൂമി ചടങ്ങിൽ വച്ച് മന്ത്രി ഏറ്റുവാങ്ങി. നാഷണൽ ക്വാളിറ്റി അഷ്വറൻസ് ദേശീയ അംഗീകാരവും സംസ്ഥാന കായകൽപ്പ അവാർഡും കരസ്ഥമാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തിനും ആരോഗ്യ പ്രവർത്തകർക്കുമുള്ള അനുമോദനം എം.പി നിർവഹിച്ചു. എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാര വിതരണം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ദീപാ ജോയി സ്വാഗതവും ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗ്ഗീസ്, മനോജ് മൂത്തേടൻ, ശാരദ മോഹൻ, ഡി.എം.ഒ ശ്രീദേവി.എസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽ കുമാർ, രാജി ബിജു, ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അംബിക മുരളീധരൻ, ബീന ഗോപിനാഥ്,
സജി പടയാട്ടിൽ, ജോയ് പൂണേലിൽ, ബിജി പ്രകാശ്, കുര്യൻ പോൾ, ഫെബിൻ, ഉഷാദേവി, മാത്യൂസ് ജോസ് തരകൻ, അഞ്ജലി എ ആർ , മിനി ജോയ് , മിനി നാരായണൻ കുട്ടി, ടിൻസി ബാബു, ലിജു അനസ് , കീഴില്ലം ബാങ്ക് പ്രസിഡന്റ് ആർ എം രാമചന്ദ്രൻ , സി ഡി എസ്‌ചെയർ പേഴ്‌സൺ ഗിരിജ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി.സുധീർ നന്ദി പറഞ്ഞു. ആശാ പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.