മൂവാറ്റുപുഴ: നഗരസഭ 15,17 വാർഡിൽ കേരള സാമൂഹ്യ സുരക്ഷ മിഷൻ, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് പൈങ്ങോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സൗജന്യ ദന്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. അനൂർ ഡെന്റൽ കോളേജ് ആന്റ് ഹോസ്പിറ്റൽ, അഹല്യ ഹോസ്പിറ്റൽ എന്നിവരുമായി സഹകരിച്ചായി​രുന്നു ക്യാമ്പ്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ പി.പി എൽദോസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജോളി മണ്ണൂർ, ജെനി ട്രീസ ഷാജി , അഹല്യ ഹോസ്പിറ്റൽ പി.ആർ.ഒ റോബിൻസൺ , ഡോക്ടർ നവമി ദന്ത എന്നിവർ സംസാരിച്ചു.