കൊച്ചി: നബിദിനാഘോഷങ്ങളുടെ ഭാഗമായി 18 ാമത് ഹുബ്ബൂർ റസൂൽ കോൺഫറൻസ് (പ്രവാചക പ്രകീർത്തന സദസ്) നാളെ വൈകിട്ട് 3 ന് മറൈൻഡ്രൈവിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സി.ടി. ഹാഷീം തങ്ങൾ, എ.എം. കരീം ഹാജി, നൗഷാദ് മേത്തർ, മുഹമ്മദ് സഹൽ ഇടപ്പള്ളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.