nandakumar
ഡോ. പി നന്ദകുമാർ

കൊച്ചി: 23 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം ആയുർവേദ ചികിത്സകനായ ഡോ. പി. നന്ദകുമാർ സർവീസിൽ നിന്ന് വിരമിച്ചു. പിറവം ഗവ. ആയുർവേദ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറായിരുന്നു. എറണാകുളം ജില്ലാ ആയുർവേദ ആശുപത്രി, നായരമ്പലം ആയുർവേദ ആശുപത്രി, എളംകുന്നപ്പുഴ ആയുർവേദ ഡിസ്‌പെൻസറി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന കമ്മി​റ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് ചോപ്പിള്ളിൽ റിട്ട. വാട്ടർ അതോറിട്ടി​ എൻജിനീയർ പരേതനായ ബാലകൃഷ്ണന്റെയും ഇന്ദിരയുടെയും മകനാണ്. മഞ്ജു ഭാര്യയാണ്. ദേവിക മകളാണ്.