വൈപ്പിൻ: എളങ്കുന്നപ്പുഴ , മുളവുകാട്, കടമക്കുടി പഞ്ചായത്തുകളിലായി ആറു പദ്ധതികൾക്ക് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.16 കോടി രൂപ അനുവദിച്ചു.
കടമക്കുടി ജി.വി.എച്ച്.എസ്.എസിന് ബസ് സൗകര്യം ഒരുക്കുന്നതിന് 20.92 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
കടമക്കുടി ചേന്നൂർ കാനിപ്പിള്ളി റോഡ് 15 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കും.

മുളവുകാട് പനമ്പുകാട് ബസ് സ്റ്റാൻഡ് അമ്പലപ്പറമ്പ് റോഡ് (ചൂതംപറമ്പ് റോഡ്) 29.5ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കും. മുളവുകാട് ചൂളക്കൽ റോഡ് നിർമ്മാണത്തിന് 13 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. മുളവുകാട് പാപ്പൂഞ്ഞിക്കടവ് റോഡ് നിർമ്മിക്കുന്നതിനും തോട് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും 14.30 ലക്ഷം രൂപ ലഭ്യമാകും.എളങ്കുന്നപ്പുഴ -പുതുവൈപ്പ് -കോച്ചാമുക്ക് സൗത്ത് റോഡ് 23.60 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മിക്കുന്നത്.