federal
ഫെഡറൽ ബാങ്ക്

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഫെഡറൽ ബാങ്ക് വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിച്ചു. ഫെഡറൽ സ്‌കിൽ അക്കാഡമിയിൽ 18നും 35നുമിടയിൽ പ്രായമുള്ള വനിതകൾക്കാണ് മൂന്ന് മാസത്തെ പരിശീലനം നൽകുന്നത്. കോഴ്‌സ് പൂർത്തിയാക്കുന്ന യോഗ്യരായവർക്ക് തയ്യൽ മെഷീൻ നൽകും.

ഫെഡറൽ ബാങ്ക് നിയമ വിഭാഗം മേധാവിയും എസ്.വി.പിയുമായ പി.എം. ശബ്‌നം പരിശീലനം ഉദ്ഘാടനം ചെയ്തു. എറണാകുളം സോണൽ ഓഫീസ് ഡി.വി.പി എസ്. മീര, ഡി.വി.പിയും സി.എസ്.ആർ ഹെഡുമായ അനിൽ സി.ജെ എന്നിവർ സംസാരിച്ചു.