
കൊച്ചി: യൂട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ മരട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. നടൻ മാപ്പു പറഞ്ഞതിനാൽ കേസുമായി മുന്നോട്ടു പോകാൻ താത്പര്യമില്ലെന്ന് പരാതിക്കാരി സത്യവാങ്മൂലം നൽകിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് കേസ് റദ്ദാക്കിയത്. രണ്ടു വ്യക്തികൾ തമ്മിലുള്ള കേസാണിതെന്നും ഇതിൽ പൊതുതാത്പര്യമില്ലെന്നും സിംഗിൾബെഞ്ച് പറഞ്ഞു. സെപ്തംബർ 21 ന് കൊച്ചിയിലെ ഒരു ഹോട്ടലിൽ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അധിക്ഷേപിച്ചെന്നായിരുന്നു പരാതി.