mvi
മൂവാറ്റുപുഴയിൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ പരിശോധന നടത്തുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകളിൽ പരിശോധന നടത്തി. ഇന്നലെ മൂവാറ്റുപുഴ ആർ.ടി.ഒ പി.എം.ഷബീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 34 ബസുകളിൽ പരിശോധന നടത്തി. നാല് വാഹനങ്ങളിൽ വേഗപൂട്ട്(സ്പീഡ് ഗവർണർ)വിഘടിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. ടാക്‌സ് അടക്കാതെ സർവീസ് നടത്തിയ രണ്ട് ബസുകൾക്കെതിരെയും കേസെടുത്ത് പിഴ ഈടാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.ഡി.ഒ.അറിയിച്ചു.