തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അർബൻ വെൽനസ് സെന്റർ ആരംഭിക്കുന്നതിന് 3.70 കോടി രൂപ അനുവദിച്ചു.കേന്ദ്ര സർക്കാർ ഹെൽത്ത് ഗ്രാന്റായായാണ് തുക അനുവദിച്ചിരിക്കുന്നത്.
നഗരസഭാ പ്രദേശത്ത് മൂന്ന് സെന്ററുകൾ ആരംഭിക്കും. അർബൻ പി.എച്ച്.എസ്.സി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും,കുഞ്ഞിന്റെ ജനനം മുതൽ 16 വയസ്സ് വരെയുള്ള വിവിധ രോഗപ്രതിരോധ വാക്സിനുകൾ, ഗർഭിണികൾക്കുള്ള ആരോഗ്യപരിചരണങ്ങൾ, ജീവിതശൈലിരോഗ നിർണയങ്ങൾ, കൗമാര പരിചരണം, പ്രഥമ ശുശ്രൂഷ, മരുന്നുവിതരണം, നിശ്ചിത ദിവസങ്ങളിൽ ഡോക്ടറുടെ സേവനം തുടങ്ങിയ കാര്യങ്ങൾ കേന്ദ്രത്തിൽ ലഭ്യമാക്കേണ്ടതുണ്ട്. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാവും. നാഷണൽ ഹെൽത്ത് മിഷന്റെ സഹകരണത്തോടെയാണ് അർബൻ ഹെൽത്ത് വെൽനസ് സെന്ററുകൾ സ്ഥാപിക്കുന്നത്. സെന്റർ ആരംഭിക്കുന്നതിന് 40,000 രൂപ വരെ കെട്ടിടം വാടകയ്ക്ക് എടുക്കാം. ശമ്പളവും ഫണ്ടിൽ നിന്ന് നൽകാനാവും.