പനങ്ങാട്: ഗോപിനാഥമേനോൻ വി.എച്ച്.എസ്.എസ് സ്കൂൾ കലോത്സവം ആർ.എൽ.വി മീരാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീല ബോധാനന്ദൻ അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി, പി.ടി.എ വൈസ് പ്രസിഡൻ്റ് ഓസ്റ്റിൻ, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ രതീദേവി, ഹയർ സെക്കൻഡറി പ്രിൻസിപ്പൾ കെ. സുധീപ്, ഷീജ പ്രസാദ് എന്നിവർ സംസാരിച്ചു.