alcohol

കളമശേരി: അന്യസംസ്ഥാനക്കാർക്ക് ചില്ലറ വില്പനയ്ക്കായി അനധികൃതമായി സൂക്ഷിച്ചിരുന്ന 8 ലിറ്റർ വിദേശമദ്യം സൗത്ത് കളമശേരിയിൽ ഇന്നലെ രാവിലെ എക്സൈസ് സംഘം പിടികൂടി. സ്വകാര്യ കമ്പനിയിലെ ഡ്രൈവറും പാലക്കാട് സ്വദേശിയുമായ മോഹനൻ (57) വാടക മുറിയിലും ഇരുചക്ര വാഹനത്തിലുമായാണ് ഇത് സൂക്ഷിച്ചിരുന്നത്. എറണാകുളം റേഞ്ച് എക്സൈസിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടർന്നുള്ള പരിശോധനയിൽ മദ്യവും പ്രതിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.