 
കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ടം 28 മാസത്തിനകം പൂർത്തിയാകുമെന്ന് എം.ഡി ലോക്നാഥ് ബെഹ്റ പറഞ്ഞു. വിവിധ നിർമാണ പ്രവർത്തനങ്ങൾ ഒരേ സമയം മുന്നോട്ടു കൊണ്ടുപോകും. ഹരിത നിർമിതിക്കാവശ്യമായ സാമഗ്രികൾ കിട്ടുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും വ്യക്തമാക്കി. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാവി എന്ന വിഷയത്തിൽ എൻജിനീയർമാർക്കായി ഇന്ത്യൻ കോൺക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെഹ്റ.
എ. അനിൽകുമാർ പിള്ള മോഡറേറ്ററായിരുന്നു. കേശവ ചന്ദ്രൻ, ജോസ് കുര്യൻ, വി .സുരേഷ്, ഡോ. അനിൽ ജോസഫ്, എസ്. സുരേഷ് എന്നിവരും സംസാരിച്ചു.