തൃപ്പൂണിത്തുറ: കാട്ടിക്കുന്ന് വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും സെമിനാറും 16ന് സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 4ന് വായനശാല അങ്കണത്തിൽ സുജി ഷാജി, സുധീർ എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടി സ്മൃതിലയത്തിന്റെ ഉദ്ഘാടനം മുളന്തുരുത്തി സബ് ഇൻസ്പെക്ടർ പി.എസ്. ഷിജു നിർവഹിക്കും.തുടർന്ന് നടക്കുന്ന ലഹരി വിരുദ്ധ സെമിനാർ ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്യും. പൊലീസ് ഇൻസ്പെക്ടർ പി.എസ്. ഷിജു, സിവിൽ എക്സൈസ് ഓഫീസർ ആര്യ പ്രകാശ് എന്നിവർ ക്ലാസുകൾ നയിക്കും. സാബു പി. മണലൊടി, സുനിത അജിത് എന്നിവർ പ്രതികരിക്കും.