 
അങ്കമാലി: ഫിസാറ്റ് ബിസിനസ് സ്കൂളിൽ ഈ വർഷത്തെ എം.ബി.എ വിദ്യാർത്ഥികളുടെ പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായി. കേരള മാനേജ്മെന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റും ജിയോജിത് എക്സിക്യുട്ടീവ് ഡയറക്ടറുമായ എ.ബാലകൃഷ്ണൻ വിദ്യാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം 120 വിദ്യാർത്ഥികളാണ് എം.ബി.എ പഠനത്തിനു തുടക്കം കുറിക്കുന്നത്. ചടങ്ങിൽ കോളേജ് ട്രഷറർ ജെനിബ് കാച്ചപ്പിള്ളി, എഫ് .ബി.ഒ.എ.എസ് വൈസ് പ്രസിഡന്റ് പോൾ മുണ്ടാടൻ, അസോസിയേറ്റ് സെക്രട്ടറി എം.പി.അബ്ദുൽ നാസർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജോർജ് സി.ചാക്കോ, കെ.കെ.അജിത് കുമാർ, പ്രിൻസിപ്പൽ ഡോ.മനോജ് ജോർജ്, വൈസ് പ്രിൻസിപ്പൽ ഡോ.സി.ഷീല, ഡീൻ ഡോ.പി.ആർ.മിനി, ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ.എ.ജെ.ജോഷ്വ തുടങ്ങിയവർ പങ്കെടുത്തു.