ഡോ. രഘു രാഘവൻ മാനസിക ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിക്കുന്നു
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ ഹെൽത്ത് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും ഹെൽത്ത് വെൽനസ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി മാനസിക ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. രഘു രാഘവൻ (ഡയറക്ടർ ഓഫ് ലൈഫ് ലോങ്ങ് വെൽബീയിങ് റിസർച്ച് ഡി മോണ്ട് ഫോർട്ട് യൂണിവേഴ്സിറ്റി യു.കെ) പുതു തലമുറ അഭിമുഖീകരിക്കുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ചും അവയ്ക്കുള്ള നിവാരണ മാർഗങ്ങളെക്കുറിച്ചും കുട്ടികളുമായി ചർച്ച ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് സ്വാഗതം പറഞ്ഞു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ ജിംജു പത്രോസ്, സ്കൂൾ കൗൺസിലർമാരായ ആതിര പി. നവീൻ, എ.എസ്. ബിന്ദുവും അദ്ധ്യാപകരും പങ്കെടുത്തു. ഹെൽത്ത് ആൻഡ് സ്പോർട്സ് ക്ലബ് ക്യാപ്റ്റൻ ഫറ നസീർ നന്ദി പറഞ്ഞു.