niayama

കൊച്ചി: നിയമസഭയിലെ കൈയാങ്കളിക്കേസിൽ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ള നേതാക്കൾ നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരത്തെ വിചാരണക്കോടതി കേസിൽ കുറ്റം ചുമത്തിയ നടപടിയെ ചോദ്യം ചെയ്ത് മറ്റൊരു ഹർജി നൽകുന്നുണ്ടെന്ന് ഹർജിക്കാർ അറിയിച്ചതിനെത്തുടർന്ന് ഇവ ഒരുമിച്ച് പരിഗണിക്കാമെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ കേസ് മാറ്റിയത്.