sngist-paravur-
മാഞ്ഞാലി എസ്.എൻ.ജിസ്റ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ളാസെടുത്ത പറവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ്കുമാറിനെ ഗുരുദേവ ട്രസ്റ്റ് ചെയർപേഴ്സൺ ജിജി രമേഷ് ഉപഹാരം നൽകി ആദരിക്കുന്നു

പറവൂർ: മാഞ്ഞാലി എസ്.എൻ.ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനും കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ ബോധവത്കരണ ക്ളാസ് നടത്തി. പറവൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. റോഡപകടങ്ങൾ, സുരക്ഷാ മാർഗങ്ങൾ എന്നിവയെകുറിച്ച് ക്ളാസെടുത്തു. ഗുരുദേവ ട്രസ്റ്റ് ചെയർപേഴ്സൺ ജിജി രമേശ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബൈജു വിവേകാനന്ദൻ, മാനേജർ പ്രിൻസ് ആനന്ദൻ, ജോയിന്റ് സെക്രട്ടറി അരുൺ ആനന്ദ്, പ്രിൻസിപ്പൽ ഡോ.സജിനി തോമസ് മത്തായി എന്നിവർ സംസാരിച്ചു.