പറവൂർ: പറവൂർ നിയോജകമണ്ഡലത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുക, പൈപ്പുകൾ മാറ്റി സ്ഥാപിക്കുക, ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുക, വ്യാവസായിക ആവശ്യങ്ങൾക്കുള്ള ശുദ്ധജല വില്പന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ വാട്ടർ അതോറിറ്റി സബ് ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ധനപാലൻ, കെ.എ. അഗസ്റ്റിൻ, ടി.കെ.ഇസ്മായിൽ, കെ.ശിവശങ്കരൻ, ഡെന്നി തോമസ്, വി.എ.പ്രഭാവതി, പി.ആർ.സൈജൻ, രമേഷ് ഡി.കുറുപ്പ്, അനു വട്ടത്തറ, പി.വി.ഹരിദാസ്, അനിൽ ഏലിയാസ് തുടങ്ങിയവർ സംസാരിച്ചു.